Friday 21 August 2015

ഓണാഘോഷം


പൂക്കളമത്സരം ,കസേരകളി ,മഞ്ചാടി പെറുക്കൽ ,തൊപ്പി കൈമാറൽ തുടങ്ങിയ മത്സരങ്ങൾ നടത്തി .പി ടി എ കമ്മിറ്റിയുടെ വക വിഭവസമൃദ്ധമായ സദ്യ ഒരുക്കി .മത്സര വിജയികൾക്ക് മേരി ടീച്ചർ സമ്മാനം വിതരണം ചെയ്തു.




 
 



കാർഷിക ക്വിസ് വിജയികൾ


ബേഡഡുക്ക കൃഷിഭവൻ നടത്തിയ പഞ്ചായത്ത്‌തല കാർഷിക ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അനന്യയും ആര്യയും.



Saturday 15 August 2015

സ്വാതന്ത്ര്യദിനം

 സ്വാതന്ത്ര്യദിനാ ചരണത്തിന്റെ മുന്നോടിയായി എല്ലാ കുട്ടികൾക്കും തൊപ്പി,ദേശീയ പതാക ,പ്ലക്കാട് എന്നിവ നിർമിച്ചു.
9.30 ന്പ്രധാനാദ് ധ്യപിക മേരി ടീച്ചർ പതാകഉയർത്തി .റാലിയിൽ ഭാരതാംബ ,ഗാന്ധിജി ,നെഹ്‌റു ,സുഭാഷ്‌ ചന്ദ്ര ബോസ് , ഭഗത് സിംഗ് ,ജാൻസി റാണി ,
കെ കേളപ്പൻ,ദാദ ഭായ് നവറോജി,സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ നേതാക്കളുടെ വേഷത്തിൽ കുട്ടികൾ അണിനിരന്നു,പൊതുയോഗം ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീമതി പുഷ്പ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വച്ച്
2014 -15 വർഷത്തിലെ  ഉന്നത വിജയികൾക്ക് അനുമോദനവും , സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനവും ,മത്സര വിജയികൾക്ക് സമ്മാനവിതരണവും നടത്തി .പി ടി എ പ്രസിഡണ്ട്‌ അദ്ധ്യക്ഷനായി . മേരി ടീച്ചർ സ്വാഗതം പറഞ്ഞു .പി ടി എ,ക്ലബ്,വായനശാല ,എസ് എസ് ജി പ്രതിനിധികൾ ആശംസ അർപിച്ചു.ജയശ്രീ ടീച്ചർനന്ദി  പറഞ്ഞു.ദേശഭക്തിഗാനം,ക്വിസ് ,പ്രസംഗം എന്നിവയ്ക്ക് ശേഷം പായസവിതരണവും ഉണ്ടായി.

 

































ഹിരോഷിമാദിനം


യുദ്ധവിരുദ്ധ റാലി പ്രസംഗം ,ക്വിസ് മത്സരം എന്നിവ നടത്തി

Monday 3 August 2015

ചാന്ദ്രദിനം


 ചാന്ദ്രദിനാചരണം പ്രത്യേക അസ്സംബ്ലിയോടെ ആരംഭിച്ചു .നാടകീകരണം , പ്രസംഗം ,ക്വിസ് മത്സരങ്ങൾ നടത്തി .