Tuesday, 27 October 2015

സബ്ജില്ല മത്സരവിജയി


ക്ലീൻ കേരള ഗ്രീൻ കേരള എന്ന വിഷയത്തിൽ എസ് എസ് എ നടത്തിയ സബ്ജില്ല പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനവും
സബ്ജില്ല ഗണിതക്വിസ്സിൽ രണ്ടാം  സ്ഥാനവും
സബ്ജില്ല സയൻസ്ക്വിസ്സിൽ നാലാം സ്ഥാനവും നേടിയ ശ്രീഹരി പി 

                            

Monday, 14 September 2015

സ്കൂൾ പച്ചക്കറിത്തോട്ടം



ബേഡഡുക്ക കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽപച്ചക്കറി  തോട്ടം ഒരുക്കാൻ പി ടി എ കമ്മിറ്റി തീരുമാനിച്ചു.4-9- 15 നു കൃഷി ഓഫീസർ ശ്രീമതി ജയശ്രി പരിശീലനക്ലാസ് നടത്തി.












ഉത്ഘാടനം മേരി ടീച്ചർ









വിളവെടുപ്പ്‌





Friday, 21 August 2015

ഓണാഘോഷം


പൂക്കളമത്സരം ,കസേരകളി ,മഞ്ചാടി പെറുക്കൽ ,തൊപ്പി കൈമാറൽ തുടങ്ങിയ മത്സരങ്ങൾ നടത്തി .പി ടി എ കമ്മിറ്റിയുടെ വക വിഭവസമൃദ്ധമായ സദ്യ ഒരുക്കി .മത്സര വിജയികൾക്ക് മേരി ടീച്ചർ സമ്മാനം വിതരണം ചെയ്തു.




 
 



കാർഷിക ക്വിസ് വിജയികൾ


ബേഡഡുക്ക കൃഷിഭവൻ നടത്തിയ പഞ്ചായത്ത്‌തല കാർഷിക ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അനന്യയും ആര്യയും.



Saturday, 15 August 2015

സ്വാതന്ത്ര്യദിനം

 സ്വാതന്ത്ര്യദിനാ ചരണത്തിന്റെ മുന്നോടിയായി എല്ലാ കുട്ടികൾക്കും തൊപ്പി,ദേശീയ പതാക ,പ്ലക്കാട് എന്നിവ നിർമിച്ചു.
9.30 ന്പ്രധാനാദ് ധ്യപിക മേരി ടീച്ചർ പതാകഉയർത്തി .റാലിയിൽ ഭാരതാംബ ,ഗാന്ധിജി ,നെഹ്‌റു ,സുഭാഷ്‌ ചന്ദ്ര ബോസ് , ഭഗത് സിംഗ് ,ജാൻസി റാണി ,
കെ കേളപ്പൻ,ദാദ ഭായ് നവറോജി,സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ നേതാക്കളുടെ വേഷത്തിൽ കുട്ടികൾ അണിനിരന്നു,പൊതുയോഗം ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീമതി പുഷ്പ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വച്ച്
2014 -15 വർഷത്തിലെ  ഉന്നത വിജയികൾക്ക് അനുമോദനവും , സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനവും ,മത്സര വിജയികൾക്ക് സമ്മാനവിതരണവും നടത്തി .പി ടി എ പ്രസിഡണ്ട്‌ അദ്ധ്യക്ഷനായി . മേരി ടീച്ചർ സ്വാഗതം പറഞ്ഞു .പി ടി എ,ക്ലബ്,വായനശാല ,എസ് എസ് ജി പ്രതിനിധികൾ ആശംസ അർപിച്ചു.ജയശ്രീ ടീച്ചർനന്ദി  പറഞ്ഞു.ദേശഭക്തിഗാനം,ക്വിസ് ,പ്രസംഗം എന്നിവയ്ക്ക് ശേഷം പായസവിതരണവും ഉണ്ടായി.

 

































ഹിരോഷിമാദിനം


യുദ്ധവിരുദ്ധ റാലി പ്രസംഗം ,ക്വിസ് മത്സരം എന്നിവ നടത്തി